കൊല്ലം ജില്ലയിൽ കുന്നത്തൂർ പഞ്ചായത്തിലെ പുത്തൂരിനടുത്ത് ഐവർകാല നടുവിൽ സ്ഥിതി ചെയ്യുന്ന സേവാകേന്ദ്രം കേരളത്തിൽ സാമൂഹ്യ തലത്തിൽ നിസ്വാർത്ഥ സേവനം കാഴ്ച വയ്ക്കുന്ന ഒരു സേവാസ്ഥാപനമാണ്. 2006-ലാണ് സേവാകേന്ദ്രം അതിന്റെ സേവന പ്രവർത്തനങ്ങൾ ആരംഭിച്ചത്.മനോരോഗികളായ പുരുഷൻമാരുടെയും വൃദ്ധജനങ്ങളുടെയും ആശ്രയസ്ഥാനമാണ് സാന്ത്വനം.അഗതികൾക്ക് അഭയം നൽകുന്നതോടൊപ്പം ഒരുപിടി ഇതര സേവനപ്രവത്തനങ്ങൾക്കും സാന്ത്വനം നേതൃത്വം നൽകുന്നുണ്ട് .
സാന്ത്വനം സേവാകേന്ദ്രം, കൊല്ലം ജില്ലയിലെ ഐവർകാല ഗ്രാമം കേന്ദ്രീകരിച്ചുകൊണ്ട് സമൂഹത്തിലെ നിർധനരും നിരാലംബരും മാനസിക രോഗബാധിതരുമായ പുരുഷന്മാരുടെ സംരക്ഷണത്തിനും അവരുടെ പുനരധിവാസത്തിനുമായി നിലകൊള്ളുന്ന സ്ഥാപനമാണ്. മനോരോഗ ബാധിതരായ നിരവധി ആളുകൾക്ക് ഡോക്ടർമാരുടെ സഹായത്തോടെ ചികിത്സ നൽകി സുഖപ്പെടുത്തുവാനും പുനരധി വസിപ്പിക്കുവാനും സേവാ കേന്ദ്രത്തിനു കഴിഞ്ഞിട്ടുണ്ട്. സ്നേഹസമ്പന്നരും ധർമ്മിഷ്ടരുമായ നിരവധി സജ്ജനങ്ങളുടെ നിസ്സീമമായ സഹകരണവും സഹായവും കൊണ്ടാണ് കേന്ദ്രത്തിന്റെ പ്രവർത്തനം നടന്നുവരുന്നത്.