+91 9745086403
santhwanamiverkala@gmail.com
Mon-Sun / 9:00 AM - 19:00 PM

About Us

സാന്ത്വനം സേവാകേന്ദ്രം

സ്നേഹത്തിന്റെയും കരുണയുടെയും കൈത്താങ്ങായി 2006 മുതൽ ദേശിയ സേവാഭാരതിയുടെ നിയന്ത്രണത്തിൽ ഐവർകാലയിൽ പ്രവർത്തിച്ചുവരുകയാണ് സാന്ത്വനം സേവാകേന്ദ്രം.കൊല്ലം ജില്ലയിലെ ഐവർകാലയിൽ സ്ഥിതി ചെയുന്ന സാന്ത്വനം സമൂഹത്തിലെ നിർധനരും നിരാലംബരും മാനസിക രോഗബാധിതരുമായ സഹോദരങ്ങളുടെ ആശ്രയകേന്ദ്രമാണ്.സാന്ത്വനത്തിന്റെ പിറവിയ്ക്കുപിന്നില്‍ ഭ്രാന്തന്‍മാരെക്കുറിച്ച്, സമൂഹം കൊണ്ടു നടക്കുന്ന ധാരണകള്‍ പ്രവൃത്തിയിലൂടെ മാറ്റിയെടുക്കുന്ന സ്ഥാപനം. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സേവാ വിഭാഗിന്റെ കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക മാനസിക രോഗി പരിചരണ കേന്ദ്രം.സ്വന്തം നാടും വീടും അസ്തിത്വവും ഉപേക്ഷിച്ച് അഞ്ജാത വാസം നടത്തേണ്ടി വന്ന പാണ്ഡവര്‍ക്ക് , ഒളിച്ചുതാമസിക്കുവാന്‍ അഭയം നല്‍കിയ ഐവര്‍കാലയില്‍ തന്നെയാണ് സമൂഹം തിരസ്‌കരിച്ച മനുഷ്യജീവികള്‍ക്ക് അഭയമരുളാന്‍ സാന്ത്വനം എന്ന സ്ഥാപനം രൂപം കൊണ്ടത്. കൊല്ലം ജില്ലയിലെ പുത്തൂര്‍ ഐവര്‍കാല അറിയപെടുന്നത് തന്നെ ക്ഷേത്ര നഗരം എന്നാണ്. ചെറുതും വലുതുമായ ഒട്ടനവധി ക്ഷേത്രങ്ങള്‍ ഈ കൊച്ചു ഗ്രാമത്തിലുണ്ട്.അവിടെയാണ് , മാനവസേവയാണ് മാധവസേവ എന്ന മന്ത്രം ജീവിത വ്രതമാക്കിയ ഒരുകൂട്ടം സ്വയംസേവകര്‍ ഈ കേന്ദ്രം തുടങ്ങിയത്. പുറമെ നിന്നെത്തുന്ന ഒരാള്‍ക്ക് ഇതൊരു മാനസികരോഗ വിമുക്തി ചികിത്സാകേന്ദ്രമെന്ന് ഒരിക്കലും തോന്നിക്കില്ല. അത്ര ശാന്തമായ അന്തരീക്ഷം. പശുവളര്‍ത്തല്‍, പച്ചക്കറി കൃഷി, പാചകം തുടങ്ങിയ ജോലികളിലും അന്തേവാസികള്‍ മുഴുകുന്നു. ഈ സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നതും ഇത്തരം കാഴ്ചകളാണ്. മാനസികരോഗികളെ കുറിച്ചുള്ള കാഴ്ചപാടുകള്‍ക്ക് കടകവിരുദ്ധമായ കാഴ്ചകള്‍.

സംഘാടകരുടെ തോളില്‍ കൈയിട്ട് സഹോദരങ്ങളെപ്പോലെ നടക്കുന്നവര്‍ , അതിഥികളായി എത്തുന്നവരോട് വിശേഷം പങ്കുവെക്കുന്നവര്‍ , ഇങ്ങനെ ഒരു കാലത്ത് നഷ്ടപ്പെട്ടതെല്ലാം സ്‌നേഹമായി അവര്‍ക്ക് തിരികെ നല്‍കുന്ന സ്ഥാപനം. ഇവിടെയെത്തുമ്പോള്‍ അക്രമാസക്തരും എന്തിനോടും വെറുപ്പ് പുലര്‍ത്തി മൂകരായി ഇരുന്നവരും ആയിരുന്നവര്‍ക്കുണ്ടാകുന്ന മാറ്റത്തിന് പിന്നില്‍ നീണ്ട അദ്ധ്വാനത്തിന്റ കഥയുണ്ട്.മൂന്ന് നേരം ഭക്ഷണം, മരുന്ന്, സ്‌നേഹപൂർണമായ പെരുമാറ്റം, പോരായ്മകള്‍ കണ്ടറിഞ്ഞ് പരിഹരിക്കാനുള്ള സംവിധാനം, വിദഗ്ധ ഡോക്ടര്‍മാരുടെയും കൗണ്‍സിലര്‍മാരുടെയും സേവനം, വൃത്തിയുള്ള അന്തരീക്ഷം തുടങ്ങി മാനസികരോഗ നിവാരണത്തിന് ആവശ്യമായ ഘടകങ്ങള്‍ എല്ലാം ഇവിടെ സമ്മേളിക്കുന്നതാണ് സര്‍ക്കാര്‍ ഏജന്‍സികളുടെ പോലും പ്രശംസ നേടിക്കൊടുക്കുന്നത്. ഓട്ടിസം ബാധിച്ചവര്‍ക്കുള്ള പുനരധിവാസം, മാനസിക രോഗാശുപത്രി ഉള്‍പ്പടെ ബൃഹദ് പദ്ധതികള്‍ സംഘാടകരുടെ മനസിലുണ്ട്. ഒരു കാലത്ത് നാട്ടുകാര്‍ സംശയ ദൃഷ്ടിയോടെ ‘ആര്‍എസ്എസുകാരുടെ വട്ടായി’ വിശേഷിപ്പിച്ച സ്ഥാപനം നാട്ടുകാരുടെ അഭിമാനമായി മാറിയതിന് പിന്നില്‍ എന്നും സമൂഹത്തിന് മാതൃക കാട്ടിയിട്ടുള്ള ബാഹുലേയന്റേയും, ഒരുപറ്റം സന്നദ്ധപ്രവർത്തകരുടെയും കഠിനാധ്വാനമുണ്ട്. സ്നേഹസമ്പന്നരും ധർമ്മിഷ്ടരുമായ നിരവധി സജ്ജനങ്ങളുടെ നിസ്സീമമായ സഹകരണവും സഹായവും കൊണ്ടാണ് കേന്ദ്രത്തിന്റെ പ്രവർത്തനം നടന്നുവരുന്നത്.



Get to Know Us Our Mission

സാമൂഹികമായും സാംസ്കാരികമായും ആരോഗ്യപരമായും നിരാലംബരും നിർധനരുമായവരുടെ ജീവിതം പരിപാലിക്കുന്നതിനായി നൂതനമായ സേവന സംരംഭങ്ങളിലൂടെ ആവശ്യമായ പരിചരണം, സംരക്ഷണം, പുനരധിവാസ പിന്തുണ എന്നിവ നൽകി അവരെ പിന്തുണയ്ക്കുക എന്നീ ലക്ഷ്യത്തോടെയാണ് സേവനകേന്ദ്രം പ്രവർത്തിച്ചുവരുന്നത്.
Since 15 Years


    Our Vision

    മനോനില തെറ്റിയവർക്കും നിരാലംബർക്കും അനാഥത്വത്തിന്റെ കണ്ണീർ കയങ്ങളിലേക്ക് ആണ്ടുപോയവർക്കും,ജീവിത സായന്തനങ്ങളിൽ രക്ഷിക്കേണ്ട കൈകൾ കൊണ്ട് തെരുവിലേക്ക് തള്ളപ്പെട്ട വൃദ്ധ ജനങ്ങൾക്കും സ്നേഹ പരിലാളനങ്ങൾ പകർന്നു നൽകി അവരെ സനാഥത്വത്തിന്റെ സ്നേഹക്കൂട്ടിലിലേക്ക് എത്തിക്കുക.

Our Testimonials What People Say