സാന്ത്വനം മാതൃസേവാകേന്ദ്രം

പുത്തൂർ ഐവർകാലയിൽ സ്ഥിതി ചെയ്യുന്ന സാന്ത്വനം സേവാകേന്ദ്രത്തിന്റെ ഉപസ്ഥാപനമായ സാന്ത്വനം മാതൃസേവാകേന്ദ്രത്തിന്റെ തറക്കല്ലിടൽ രാഷ്ട്രീയ സ്വയം സേവക സംഘം അഖില ഭാരതീയ കാര്യകാരി പ്രതേക ക്ഷണിതാവ് എസ് സേതുമാധവൻ ആണ് നിർവഹിച്ചത്.കൂട്ടുകുടുംബങ്ങൾ നഷ്ടമായതോടെ വയോജനങ്ങളെ തിരസ്ക്കരിക്കുന്ന സ്ഥിതിയിലേക്ക് സമൂഹത്തിലൊരു വിഭാഗം മാറിയെന്നും ഇത്തരം അവസ്ഥയ്ക്ക് മാറ്റമുണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി .സാന്ത്വനം സേവാകേന്ദ്രം പ്രസിഡന്റ് ഡോ.സി.എസ് സാജൻ അധ്യക്ഷനായി ആർ.എസ്.എസ് പ്രാന്തീയ സഹസേവാപ്രമുഖ് യു എൻ ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. സേവാകേന്ദ്രം രക്ഷാധികാരി തുരുത്തിക്കര രാമകൃഷ്ണപിള്ള, ശ്രീഹരി വിദ്യാനികേതൻ, പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണപിള്ള, സേവാകേന്ദ്രം സെക്രട്ടറി ആർ ബാഹുലേയൻ, ജോയിന്റ് സെക്രട്ടറി ബൈജു ചെറുപൊയ്ക, തുടങ്ങിയവർ സംബന്ധിച്ചു. സേവാഭാരതിയുടെ മേൽനോട്ടത്തിൽ മാനസികവും ശാരീരികവുമായി സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന അമ്മമാർക്കായിട്ടാണ് പുതിയ സ്ഥാപനം. നിലവിൽ സാന്ത്വനം സേവാകേന്ദ്രം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സമീപത്താണ് പുതിയ പദ്ധതിക്കായി കെട്ടിടം നിർമ്മിക്കുന്നത്.പുതിയ കെട്ടിടം വരുന്നതോടുകൂടി അൻപതോളം ആളുകൾക്ക് കൂടി ഇവിടെ താമസ സൗകര്യം ലഭിക്കും .

