Our Events
ഉത്തിഷ്ട സേവന പുരസ്‌കാരം സമ്മാനിച്ചു
ബംഗളൂരുവിലെ സേവന കൂട്ടായ്മയായ ഉത്തിഷ്ടയുടെ സേവന പുരസ്‌കാരം അശരണരുടെ ആശ്രയമായ ഐവർകാല സാന്ത്വനത്തിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം അർജുന അവാർഡ് ജേതാവ് ഡോ.മാലിനി ഹൊല്ലയിൽ നിന്ന് സാന്ത്വനം ഭാരവാഹികളായ ബാഹുലേയൻ ,സുരേഷ് കുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
കേളപ്പജി അനുസ്മരണം
കേളപ്പജി സമാധി ദിനാചാരത്തോട് അനുബന്ധിച്ചു ഐവർകാല സാന്ത്വനം സേവാ കേന്ദ്രത്തിൽ അനുസ്മരണ പ്രഭാഷണം ട്രസ്റ്റ് ഖജാൻജി ജി.ജയകുമാർ നടത്തി. ആർ.എസ്.എസ് പ്രവർത്തകരും സേവാ -കേന്ദ്രത്തിലെ അംഗങ്ങളും പുഷ്പാർച്ചനയിൽ പങ്കെടുത്തു.
സാന്ത്വനത്തിൽ ദീപാവലി ആഘോഷിച്ച് പൂർവ്വ സൈനികർ
അതിർത്തിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ചപ്പോൾ അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്തും സൈന്യ മാതൃശക്തി കൊല്ലം ജില്ലാ കമ്മിറ്റി ,ഐവർകാല സാന്ത്വനം കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ഭജനപാടി സത്സംഗവും നടത്തി.ജില്ലാ പ്രസിഡന്റ് മൈലം വാസുദേവന്പിള്ളയുടെ അധ്യക്ഷതയിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മധു വട്ടവിള ഉത്‌ഘാടനം ചെയ്തു.സാന്ത്വനം സേവാ കേന്ദ്രം ട്രസ്റ്റ് ജോ സെക്രെട്ടറിയും ബി.ജെ.പി കുന്നത്തൂർ നിയോജക മണ്ഡലം പ്രെസിഡന്റുമായ ബൈജു ചെറുപൊയ്ക മുഖ്യ പ്രഭാഷണം നടത്തി.പള്ളിക്കൽ ശശിധരൻപിള്ള, അജയൻനായർ, ശ്രീപ്രകാശ്, ഗിരീഷ്‌കുമാർ തെക്കാല അനിൽ കുമാർ,സൈന്യ മാതൃ ശക്തി ജില്ലാ പ്രസിഡന്റ് രേഖ മോഹനൻ ,വിജയലക്ഷ്മി ,പ്രതിഭ വാസുദേവൻ ,നയന അനിൽ പഞ്ചായത്ത് മെമ്പർ അനീഷ അനിൽ എന്നിവർ സംസാരിച്ചു.
സാന്ത്വനത്തിന് ഭക്ഷ്യ വസ്തുക്കൾ എത്തിച്ച് വിദ്യാർത്ഥികൾ
ഇടവട്ടം കെ.എസ്.എം.വി.എച്ച് എസ്.എസിലെ ജൂനിയർ റെഡ് ക്രോസ് കേഡറ്റ്‌സ് ഐവർകാല സാന്ത്വനം സേവാകേന്ദ്രം സന്ദർശിച്ചു. അന്തേവാസികളോടൊപ്പം വിശേഷങ്ങൾ പങ്ക്‌വെച്ചും പാട്ടുപാടിയും ഏറെ നേരം കുട്ടികൾ അവിടെ ചിലവഴിച്ചു. ചിത്രം വരയ്ക്കുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുന്ന കലാകാരന്മാരായ അന്തേവാസികളെ കുട്ടികൾ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.കുട്ടികൾ ശേഖരിച്ച ഭക്ഷ്യവസ്തുക്കളും മറ്റു നിത്യോപയോഗ സാധനങ്ങളും സാന്ത്വനത്തിനു വേണ്ടി ആർ.ബാഹുലേയൻ ഏറ്റുവാങ്ങി.മുതിർന്ന അന്തേവാസികളുടെ പാദങ്ങളിൽ തൊട്ടു നമസ്ക്കരിച് അവരോടുള്ള സ്നേഹവും ആധരവും കാട്ടിയ കുട്ടികൾ മാതാപിതാക്കളുടെ വാർദ്ധക്യകാലത് അവരെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. സാന്ത്വനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ആർ ബാഹുലേയനെയും കുട്ടികൾ ആദരിച്ചു.വീണ്ടും സാന്ത്വനം സന്ദർശിക്കുമെന്ന് തീരുമാനമെടുത്താണ് കുട്ടികൾ സ്കൂളിലേക്ക് മടങ്ങിയത്.പ്രഥമാധ്യാപിക എസ്.സ്മിത ,ജെ.ആർ.സി കൗൺസിലർ എസ്.രാജേഷ് എന്നിവരോടൊപ്പം മറ്റു സ്കൂൾ ജീവനക്കാരും പങ്കെടുത്തു