Initiatives സാന്ത്വനം അന്നദാന പദ്ധതി
കൊല്ലം ജില്ലയിലെ വിദൂരഗ്രാമമായ ഐവർകാലയിൽ മാനസിക വെല്ലുവിളി നേരിടുന്ന പുരുഷൻമാരുടെയും അനാഥത്വം പേറുന്ന വൃദ്ധന്മാരുടെയും അഭയസ്ഥാനമായി 2006 മുതൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമായ സാന്ത്വനം സേവാകേന്ദ്രം അവശത അനുഭവിക്കുന്ന പ്രദേശവാസികളുടെയും സമീപ ഗ്രാമവാസികളുടെയും അതിജീവനത്തിനായി വിവിധ സേവനപ്രവർത്തനങ്ങളിലും ഏർപ്പെട്ടുവരുന്നു .ഇതിന്റെ ഭാഗമായി ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മണ്പിള്ളഴികത്തു ഗവ .ആയുർവേദ ആശുപത്രി ഇൻപേഷ്യന്റ്ആയി ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പരിമിതമായി തുടങ്ങിവച്ച അന്നദാന പദ്ധതി കിടത്തിചികിത്സയിലുള്ള എല്ലാ രോഗികൾക്കുമായി വിപുലീകരിക്കുകയും തുടർന്ന് നടത്തികൊണ്ടുപോകുവാനും തീരുമാനിക്കുകയുണ്ടായി.പ്രസ്തുത സാന്ത്വനം അന്നദാന പദ്ധതിയുടെ ഔപചാരികമായ ഉദ്‌ഘാടനം ഫെബ്രുവരി 13 തിയതി ശിവരാത്രി നാളിൽ കുന്നത്തൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.സാന്ത്വനം ട്രസ്റ്റ് പ്രസിഡന്റ് ആർ.എസ് .അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാന്ത്വനം വൈസ് പ്രസിഡന്റ് ആർ സുരേഷ്‌കുമാർ സ്വാഗതം പറഞ്ഞു.

സാന്ത്വനം സേവാപ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ രോഗികൾക്കായുള്ള ചികിത്സ ധനസഹായ വിതരണം സാന്ത്വനം രക്ഷാധികാരി തുരുത്തിക്കര രാമകൃഷ്ണപിള്ളയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള വിദ്യാഭ്യാസ ധനസഹായ വിതരണം സേവാഭാരതി വിഭാഗ് സംയോജകൻ വി. മുരളീധരനും നിർവഹിച്ചു. ഗ്രാമപഞ്ചായത് വാർഡ് മെമ്പർമാരായ കെ ജി. വസന്ത ,ശ്രീകല എസ്. ഓ. രേണുക എന്നിവരും മുൻ വാർഡ് മെമ്പർ ബാബുരാജ്,സീനിയർ മെഡിക്കൽ ഓഫീസർ ഡോ സുജ കെ. ജോൺ മെഡിക്കൽ ഓഫീസർ ഡോ ജയൻ കെ ഫിലിപ് എന്നിവർ ആശംസകൾ അർപ്പിച് സംസാരിച്ചു.പരിപാടികൾക്ക് ശേഷം കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഉച്ചഭക്ഷണം കുന്നത്തൂർ ഗ്രാമപ്പഞ്ചായത്തു അംഗം ഓ രേണുക വിതരണം ചെയ്തു. ഭക്ഷണവിതരണത്തിനു സെക്രട്ടറി സി ആർ അരവിന്ദാക്ഷൻ ,ധനേശൻ എന്നിവർ നേതൃത്വം നൽകി.
സാന്ത്വനം വിദ്യാദീപം
സാമ്പത്തികത്തിന്റെയും സാഹചര്യങ്ങളുടെയും കുറവ് വിദ്യാഭ്യാസത്തിന് വിലങ്ങുതടിയാകരുതെന്ന ലക്ഷ്യത്തോടെ നിർധന വിദ്യാർത്ഥികൾക്ക് ധനസഹായം ചെയ്യുന്ന പദ്ധതി ആണ് സാന്ത്വനം വിദ്യാദീപം.സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള ഒരു വിദ്യാഭ്യാസ സേവന പദ്ധതി എന്ന നിലയിൽ നിർധന വിദ്യാർത്ഥികൾക്ക് പഠനഉപകരണങ്ങൾ ,ഗ്രാന്റ് ,മൊബൈൽ ഫോൺ ,ട്യുഷൻഫീസ് തുടങ്ങിയ ആവശ്യത്തിനായി നാളിതുവരെ 178 കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു.
സാന്ത്വനം സ്നേഹാർദ്രം
നിർദ്ധനരായ വികലാംഗർക്കും പരസഹായം കൂടാതെ നടക്കുവാൻ കഴിയാത്തവർക്കും സൗജന്യ വീൽചെയറുകളും രോഗികൾക്ക് വൈദ്യ സഹായത്തിലൂടെ,ആതുര ചികിത്സാ സഹായ രംഗത്ത് ഒരു കൈത്താങ്ങ് നൽകുന്ന പദ്ധതി ആണ് സാന്ത്വനം സ്നേഹാർദ്രം.സാമ്പത്തികമായി ദുർബലരായ രോഗികൾക്ക് ഹോസ്പിറ്റൽ ചെലവ് ,മെഡിസിൻ ,ആംബുലൻസ് ചാർജ് തുടങ്ങിയ ആവശ്യങ്ങൾക്കായി 42 വ്യക്തികൾ ചികിത്സ സഹായങ്ങൾ നൽകി.
സാന്ത്വനം നിറവ്
ഈസ്റ്റ് ഐവർകാല മണപിള്ളേത്തു ഗവ: ആയുർവേദ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ട്രസ്റ്റ് ദിവസേന ഉച്ചഭക്ഷണം,നിർധന കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം നൽകുന്നു. പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകുമ്പോൾ, അത് അവർക്ക് സുരക്ഷിതത്വവും ആവശ്യമായ ഉന്നമനത്തിനും മുകാന്തിരമാകുമെന്ന ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതി.
സാന്ത്വനം ഹരിതദീപം
വിഷരഹിത പച്ചക്കറി ഉൽപ്പാദനവും വിതരണവും പാവപ്പെട്ട കർഷകർക്ക് പച്ചക്കറി വിത്തുകളും തൈകളും വിതരണം എന്നീ ലക്ഷ്യത്തോടെയുള്ള പദ്ധതിആണ് സാന്ത്വനം ഹരിതദീപം.ഇവയ്ക്കു പുറമെ ഗോസംരക്ഷണത്തിന്റെ ഭാഗമായി നാടൻ പശുക്കളെ സംരക്ഷിക്കുന്ന പ്രവർത്തനം കൂടി ഏറ്റെടുത്തു നടത്തി വരുന്നുണ്ട്.ഗോആധാര കൃഷിയുടെ വ്യാപനവും കേന്ദ്രത്തിന്റെ മറ്റൊരു പദ്ധതിയാണ്.